റംസാൻ 27-ാം രാവായ തിങ്കളാഴ്ച്ച നൂറ് കണക്കിന് കുട്ടികൾ കടുവയിൽ പള്ളി അങ്കണത്തിൽ ആദ്യാക്ഷരം കുറിച്ചു .ചടങ്ങുകൾക്ക് കടുവയിൽ ചീഫ് ഇമാം അബു റബീഅ് സ്വദഖത്തുല്ല മൗലവി, സ്വലാഹിയ ഇസ്ലാമിക് യൂണിവേഴ്സിറ്റി പ്രിൻസിപ്പൽ ഓണമ്പിളളി അബ്ദുൽ സത്താർ ബാഖവി, ഖുവ്വത്തുൽ ഇസ്ലാം മദ്രസ സദർ മുഅല്ലിം ഇബ്രാഹീം കുട്ടി ബാഖവി എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ കടുവയിൽ മുസ്ലിം ജമാഅത്ത് ട്രസ്റ്റ് പ്രസിഡന്‍റ് ഇ.ഫസിലുദ്ദീൻ,സെക്രട്ടറി എ.എം.എ റഹീം,ട്രെഷറർ മുഹമ്മദ് ഷെഫീഖ്.എൻ , മറ്റ് ഭാരവാഹികളായ മുനീർ മൗലവി, എം.എസ് ഷെഫീർ, നവാസ് മൈലാടുംപാറ, നാസറുദ്ധീൻ തുടങ്ങയവർ പങ്കെടുത്തു