റമദാനിൽ ബാഗേജ് അലവൻസ് പരിധി വർധിപ്പിച്ച് എയർ ഇന്ത്യ. ഇക്കണോമി ക്ലാസിൽ 40 കിലോയും, ബിസിനസ് ക്ലാസിൽ 50 കിലോയും സൗജന്യ ബാഗേജ് അലവൻസ് നൽകുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. മാർച്ച് 31 മുതൽ ഏപ്രിൽ 18 വരെയാണ് ഓഫർ. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് 77 വിമാന സർവീസുകളിലായി നിലവിൽ പതിനാറായിരത്തിലധികം സീറ്റുകൾ ഉണ്ടെന്നും അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. കൊച്ചി, ഡൽഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവയാണ് നിലവിൽ എയർ ഇന്ത്യ നേരിട്ട് സർവീസ് നടത്തുന്ന സ്ഥലങ്ങൾ. മറ്റ് എല്ലാ സ്ഥലങ്ങളിലേക്കും എയർ ഇന്ത്യ എക്‌സ്പ്രസ് മാത്രമാക്കി സർവീസ് വെട്ടിച്ചുരുക്കിയിരിക്കുകയാണ്.