പെസഹ വ്യാഴ പ്രാർഥനയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടയിൽ കല്ലാറിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.
പിരപ്പൻകോട് വാദ്ധ്യാരുക്കോണം തടത്തരികത്ത് വീട്ടിൽ വിൽസൺ എസ്തർ ദമ്പതികളുടെ മകൻ വിനേഷാണ് (34) മരിച്ചത്. ആ ട്ടോ തൊഴിലാളിയായിരുന്നു.
ഇന്ന് രാവിലെയാണ് സംഭവം
രാവിലെ പ്രാർഥനയ്ക്ക് പങ്കെടുക്കാൻ വിതുരയിൽ എത്തിയ വിനേഷ്
പ്രാർത്ഥന കഴിഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ സുഹൃത്തുക്കൾക്കൊപ്പം കല്ലാറിൽ താവയ്ക്കൽ ഭാഗത്ത് കുളിക്കാനിറങ്ങിയിരുന്നു.
കുളിയ്ക്കുന്നതിനിടെ ആഴത്തിലേയ്ക്ക്
മുങ്ങി താഴ്ന്നത് കണ്ട് വിനേഷിനെ കൂടെയുണ്ടായവരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും താമസിയാതെ മരണം സംഭവിയ്ക്കുകയായിരുന്നു.
വിജീഷ് സഹോദരനാണ്.