ഇതിന് പുറമെ ഇന്നത്തെ എറണാകുളം ഗുരുവായൂർ സ്പെഷ്യലും,ഷൊർണൂർ കണ്ണൂർ മെമുവും റദ്ദാക്കിയിട്ടുണ്ട്. ഇന്നത്തെ കണ്ണൂർ എറണാകുളം എക്സ്പ്രസ്, തൃശ്ശൂരിൽ യാത്ര അവസാനിപ്പക്കും. ഇന്നും നാളെയും ചില ട്രെയിനുകൾ തിരുവനന്തപുരം സെൻട്രലിൽ എത്തില്ല, കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കും. മലബാർ എക്സ്പ്രസ്, ചെന്നൈ മെയിൽ, അമൃത എക്സ്പ്രസ്, ശബരി എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കുക. കൊല്ലം- തിരുവനന്തപുരം ട്രെയിൻ കഴക്കൂട്ടം വരെ മാത്രമാകും സർവീസ് നടത്തുക. നാഗർകോവിൽ -കൊച്ചുവേളി ട്രെയിൻ നേമം വരെയെ സർവീസ് ഉണ്ടാകൂ.വന്ദേഭാരത് ട്രെയിൻ സർവീസ് തുടങ്ങുന്നത് കണക്കിലെടുത്ത് വേണാട് എക്സ്പ്രസ്,പാലരുവി എക്സ്പ്രസ് എന്നിവയുടെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഏപ്രിൽ 28 മുതൽ രാവിലെ 5.25നാണ് തിരുവനന്തപുരത്ത് നിന്ന് വേണാട് എക്സ്പ്രസ് പുറപ്പെടുക. കായംകുളം വരെയാണ് സമയമാറ്റം. കൊല്ലം മുതൽ എറണാകുളം ടൗൺ വരെയാണ് പാലരുവി എക്സ്പ്രസിന്‍റെ സമയമാറ്റം. പാലരുവി എക്സ്പ്രസ് 4.35ന് പകരം 5 മണിക്കായിരിക്കും കൊല്ലത്ത് എത്തുക. എറണാകുളത്ത് 8.52ന് പകരം 8.50ന് എത്തും. തിരിച്ചുളള സമയക്രമത്തിൽ മാറ്റമില്ല.
അതേസമയം പ്രധാനമന്ത്രി മറ്റന്നാള്‍ ഉദ്ഘാടനം ചെയ്യുന്ന വന്ദേഭാരത് എക്സപ്രസിന്‍റെ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി.ഇന്നു രാവിലെ 8 മണിക്കാണ് ബുക്കിംഗ് തുടങ്ങിയത്. തിരുവനന്തപുരം കാസര്‍കോട് ചെയര്‍കാറിന് 1590 രൂപയാണ്, എക്സിക്യൂട്ടീവ് കോച്ചിന് 2880 രൂപയാണ് ടിക്കറ്റ് നിരക്ക്.അതേസമയം പ്രധാനമന്ത്രി മറ്റന്നാള്‍ ഉദ്ഘാടനം ചെയ്യുന്ന വന്ദേഭാരത് എക്സപ്രസിന്‍റെ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി.ഇന്നു രാവിലെ 8 മണിക്കാണ് ബുക്കിംഗ് തുടങ്ങിയത്. തിരുവനന്തപുരം കാസര്‍കോട് ചെയര്‍കാറിന് 1590 രൂപയാണ്, എക്സിക്യൂട്ടീവ് കോച്ചിന് 2880 രൂപയാണ് ടിക്കറ്റ് നിരക്ക്.