ഭാര്യയുടെ മർദ്ദനം. കാട്ടാക്കട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ്
സംഭവം. സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ടാണ് ഭർത്താവും
കൂട്ടുപ്രതിയായ സ്ത്രീയും കോടതിയിൽ എത്തിയത്. ഈ സമയം കോടതിയിൽ എത്തിയ ഭാര്യഇരുവരെയും ഒരുമിച്ച് കണ്ടു. ഇതിൽ പ്രകോപിതയായ അവർ കോടതി ഓഫീസ് മുറിയിൽ
കയറി ഭർത്താവിനെ തല്ലുകയായിരുന്നു.
ഇന്ന് കോടതി നടപടി ആരംഭിച്ച് മിനിട്ടുകൾക്കകമായിരുന്നു ഈ സംഭവം നടന്നത്.
സംഭവത്തിന് പിന്നാലെ കോടതി നടപടികൾ തടസപ്പെട്ടു. തുടർന്ന്
മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്ത്
സ്‌റ്റേഷനിൽ എത്തിച്ചു. കല്ലയം സ്വദേശിനിയാണ് ഭാര്യ. ഭർത്താവ്
കുടപ്പനക്കുന്ന് സ്വദേശിയാണ്.