തൊടുപുഴ: ഇടുക്കി വാത്തിക്കുടിയിൽ കുടുംബ വഴക്കിനിടെ ഭാര്യാമാതാവിനെ കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. പണിക്കൻകുടി കുന്നും പുറത്ത് സുധീഷ് ( 36 ) ആണ് പിടിയിലായത്. വാത്തിക്കുടി സ്വദേശി ആമ്പക്കാട്ട് രാജമ്മയാണ് ഇന്നലെ കൊല്ലപ്പെട്ടത്. രാജമ്മയുടെ മകളുടെ ഭർത്താവാണ് സുധീഷ്. പണിക്കൻകുടിയിലെ വീടിന് സമീപത്തുനിന്നുമാണ് ഇന്ന് രാവിലെ പ്രതിയെ പിടികൂടിയത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ഭാര്യാപിതാവിനെയയും മാതാവിനെയും സുധീഷ് ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ ഭാസ്കരൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ചോദ്യം ചെയ്യലിന് ശേഷം സുധീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവ സ്‌ഥലത്തു എത്തിച്ചു തെളിവെടുപ്പ് നടത്തി. വൈകിട്ട് കോടതിയിൽ ഹാജരാക്കും.