നയതന്ത്ര ചാനൽ വഴി സ്വർണക്കടത്ത്; സ്വർണം കൈപ്പറ്റിയവരുടെ സ്വത്ത് കണ്ടുകെട്ടി ഇഡി

നയതന്ത്ര ചാനൽ വഴി സ്വർണക്കടത്ത് കേസിൽ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. സ്വർണം കൈപ്പറ്റിയവരുടെ സ്വത്തുക്കൾ ആണ് ഇഡി കണ്ടുക്കെട്ടിയത്. കോഴിക്കോട് സ്വദേശികളായ ടി.എം സംജു, ഷംസുദീൻ, കോയമ്പത്തൂർ സ്വദേശി നന്ദഗോപാൽ എന്നിവർക്കെതിരെയാണ് നടപടി. 27.65 ലക്ഷം രൂപയുടെ സ്വർണവും 1.13 കോടിയുടെ സ്വത്തുക്കളുമാണ് ഇഡി കണ്ടുക്കെട്ടിയത്. കെ ജി എൻ ബൂളിയൻ ഉടമ നന്ദഗോപാലിൻറെ വീട്ടിലും സ്ഥാപനങ്ങളിലും കോഴിക്കോട് സ്വദേശികളായ സംജുവിന്റെയും ഷംസുദ്ദീന്റെയും വീട്ടിലും ഇ ഡി റെയ്ഡ് നടത്തിയിരുന്നു. കടത്തി കൊണ്ടുവരുന്ന സ്വർണം സംജുവും ബന്ധുവായ ഷംസുദ്ദീനും വിൽപ്പന നടത്തിയിരുന്നതായും ഇ ഡി കണ്ടെത്തിയിട്ടുണ്ട്.