പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗിക അതിക്രമം കാട്ടിയ സംഭവത്തില്‍ കെഎസ്ഇബി കല്ലമ്പലം സെക്ഷന് കീഴിലെ ലൈന്‍മാന് മൂന്ന് വര്‍ഷം കഠിന തടവും 20000 രൂപ പിഴയും ശിക്ഷ .
ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി ടി.പി. പ്രഭാഷ് ലാല്‍ ആണ് ശിക്ഷ വിധിച്ചത്. മുട്ടുക്കോണം സ്വദേശി അജീഷ് കുമാറി (46) നെയാണ് ശിക്ഷിച്ചത്. 2016ല്‍ നാവായിക്കുളത്ത് വൈദ്യുതി കണക്ഷന്‍ ശരിയാക്കുന്നതിന് വന്ന അജീഷ്‌കുമാര്‍ വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗിക അതിക്രമം കാട്ടിയെന്നാണു കേസ്.പള്ളിക്കല്‍ എസ് ഐ ആയിരുന്ന ടി. ആര്‍. കിരണ്‍ ആണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. മുഹസിന്‍ ഹാജരായി.