യൂട്യൂബിൽ നിന്നു മാത്രമല്ല ട്വിറ്ററിൽ നിന്നും കണ്ടെന്റ് ക്രിയേറ്റർമാർക്കും പ്രശസ്തർക്കും വരുമാനമുണ്ടാക്കാം

യൂട്യൂബിൽ നിന്നു മാത്രമല്ല ട്വിറ്ററിൽ നിന്നും കണ്ടെന്റ് ക്രിയേറ്റർമാർക്കും പ്രശസ്തർക്കും വരുമാനമുണ്ടാക്കാം. നിങ്ങൾ പോസ്റ്റ് ചെയ്യുന്ന കണ്ടെന്റിന് മൂല്യമുണ്ടെന്നു കരുതുന്നുണ്ടോ? നിങ്ങൾ ഇടുന്ന കണ്ടെന്റ്, അത് വിഡിയോ ആണെങ്കിലും, ടെക്‌സ്റ്റായി നടത്തുന്ന ദൈർഘൈമുള്ള ട്വീറ്റാണെങ്കിലും, ന്യൂസ് ലെറ്റർ ആണെങ്കിലും, ആരെങ്കിലുമൊക്കെ അതു കാണാൻ സബ്‌സ്‌ക്രൈബ് ചെയ്യുമെങ്കിൽ പണമുണ്ടാക്കാനുള്ള അവസരമാണ് ട്വിറ്ററിന്റെ പുതിയ മേധാവി ഇലോൺ മസ്‌ക് ഒരുക്കുന്നത്. ഇതിനു പുറമെ ട്വിറ്ററിലെ സബ്‌സ്‌ക്രൈബർമാർക്കു മാത്രം പ്രവേശനം ലഭിക്കുന്ന 'സ്‌പെയ്‌സസി'ലേക്ക് കടക്കാൻ അനുമതിയും ലഭിക്കും, പ്രത്യേക സബ്‌സ്‌ക്രൈബർ ചിഹ്നങ്ങളും നൽകും. ട്വിറ്റർ ഫോളോവേഴ്സിനോട് നിങ്ങൾ ഇടുന്ന ദൈർഘ്യമുളള ടെക്‌സ്റ്റ് ആണെങ്കിലും മണിക്കൂറുകൾ നീളുന്ന വിഡിയോ ആണെങ്കിലും കാണാൻ സബ്‌സ്‌ക്രൈബ് ചെയ്യാൻ ആവശ്യപ്പെടുക എന്നാണ് മസ്‌ക് പറഞ്ഞിരിക്കുന്നത്....