തുളസി വിലാസത്തിൽ വിജയകമല (42)യാണ് മരിച്ചത്.കഴിഞ്ഞ ബുധനാഴ്ച വൈകിട്ട്ജോലി കഴിഞ്ഞ് മടങ്ങവേയാണ് കമലയെ പാമ്പ് കടിച്ചത്.ഉടൻ തന്നെ ബന്ധുക്കൾ തിരുവന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചിരുന്നു. അവിടത്തെ ചികിത്സയിൽ തുടരവേ ഇന്ന് പുലർച്ചെയോടെ മരിച്ചു. സോമരാജനാണ് ഭർത്താവ്.
മക്കൾ:അഞ്ജു, അഞ്ജന.