രാഹുൽ ഗാന്ധിയ്ക്ക് എതിരായ മാനനഷ്ടക്കേസ്; പട്ന കോടതി ഇന്ന് പരിഗണിക്കും

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എതിരെ സുശിൽ മോദി നല്കിയ കേസ് ഇന്ന് പട്നയിലെ ജനപ്രതിനിധികൾക്കായുള്ള കോടതി പരിഗണിക്കും. സിആർപിസി ചട്ടം 500 ഉപയോഗിച്ച് സുശീൽ മോദി നൽകിയ അപകീർത്തിപ്പെടുത്തൽ കേസാണ് കോടതിയിലേത്. പരാതിക്കാരനിൽ നിന്നുള്ള തെളിവ് ശേഖരണം കോടതി പൂർത്തിയാക്കി. തുടർന്ന് സിആർപിസി ചട്ടം 300 അനുസരിച്ച് രാഹുൽ ഗാന്ധിയോട് കോടതിയിൽ നേരിട്ട് ഹാജരായി അദ്ദേഹത്തിന്റെ ഭാഗം അവതരിപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു