വളാഞ്ചേരി ∙ വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കെ ചുറ്റുമതിലിലെ കല്ലിളകി വീണ് ഏഴു വയസ്സുകാരൻ മരിച്ചു. കരേക്കാട് കരുവഞ്ചേരി കപ്പൂരത്ത് ഹംസയുടെ മകൻ മുഹമ്മദ് ഹംദാൻ ആണ് മരിച്ചത്. കനത്ത മഴയിൽ നേരത്തേ അടർന്നുനിന്ന കല്ലാണ് വീണതെന്ന് ബന്ധുക്കൾ പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് 12നാണ് സംഭവം. കൂട്ടുകാരുമൊത്ത് കളിച്ചു കൊണ്ടിരിക്കെ കല്ല് ഹംദാന്റെ ദേഹത്തേക്കു വീഴുകയായിരുന്നു. ഉടൻ വീട്ടുകാർ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കുളമംഗലം എംഇടി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ഹംദാൻ. മാതാവ്: ഷഹീറ. സഹോദരൻ: മുഹമ്മദ് ഹനാൻ.