മകനെ ജാമ്യത്തിലെടുക്കാൻ പോലീസ് സ്റ്റേഷനിലെത്തിയ അമ്മയ്ക്കെതിരെ സർക്കിൾ ഇൻസ്പെക്ടറുടെ പരാക്രമം.

കണ്ണൂർ. മകനെ ജാമ്യത്തിലെടുക്കാൻ പോലീസ് സ്റ്റേഷനിലെത്തിയ അമ്മയ്ക്കെതിരെ സർക്കിൾ ഇൻസ്പെക്ടറുടെ പരാക്രമം. കണ്ണൂർ ധർമ്മടം സി.ഐ, കെ വി സ്മിതേഷിനെതിരെയാണ് പരാതി. വയോധിക എത്തിയ കാറിൻ്റെ ക്ലാസ് അടിച്ചു തകർക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥനെതിരായ പരാതി അന്വേഷിക്കുമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി. ധർമ്മടം പോലീസ് സ്റ്റേഷനിൽ ഇന്നലെ രാത്രിയാണ് സംഭവം. വാഹന യാത്രക്കിടെ അപകടമുണ്ടാക്കിയതിനാണ് എടക്കാട് സ്വദേശി അനിൽകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ജാമ്യത്തിലിറക്കുന്നതിനായാണ് അമ്മയും സഹോദരനും സ്റ്റേഷനിൽ എത്തിയത്. കാര്യമായ പ്രകോപനമൊന്നുമില്ലാതെയായിരുന്നു ഇവർക്കെതിരെ സിഐ, കെ വി സ്മിതേഷിൻ്റെ അസഭ്യവർഷം....