വരും നാളുകളിൽ രാജ്യം കടുത്ത ചൂടിലേക്കെന്ന് മുന്നറിയിപ്പ്

വരും നാളുകളിൽ രാജ്യം കടുത്ത ചൂടിലേക്കെന്ന് മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസങ്ങളിൽ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർധിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബിഹാർ, ഉത്തർപ്രദേശ്, ഒഡീഷ, ബംഗാൾ, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ ഉയർന്ന താപനില രേഖപ്പെടുത്തുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കേരളത്തിലും താപനില വർധിക്കാമെന്നും ജാഗ്രത വേണമെന്നും മുന്നറിയിപ്പിലുണ്ട്.അടുത്ത രണ്ട് ദിവസങ്ങളിൽ മഹാരാഷ്ട്ര, ഒഡീഷ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ ചിലയിടങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 1901-ന് ശേഷം ഏറ്റവും വലിയ താപനിലയുമായാണ് ഈ വർഷം ഫെബ്രുവരി കടന്നുപോയത്.