ആറ്റിങ്ങൽ ഗവൺമെന്റ് പ്രീ- പ്രൈമറി സ്‌കൂളിന്റെ പുതിയ മന്ദിരത്തിന്റെ നിർമാണോദ്ഘാടനം വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ശാസ്ത്രീയമായ പ്രീ സ്‌കൂൾ വികസനം കുട്ടികൾക്ക് മികച്ച ശൈശവ അനുഭവം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
56.5 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ഇരുനില കെട്ടിടം പണിയുന്നത്. നിലവിൽ 41 കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ പുതിയ കെട്ടിടം വരുന്നതോടെ പഠന സാഹചര്യങ്ങളും കൂടുതൽ മെച്ചപ്പെടും. രണ്ട് ക്ലാസ് മുറികൾ, ഒരു ഓഫീസ് മുറി, പാചകപുര എന്നിവയാണ് പുതിയ കെട്ടിടത്തിൽ ഉണ്ടാവുക.
ആറ്റിങ്ങൽ നഗരസഭയുടെ കീഴിലുള്ള നഴ്‌സറി സ്‌കൂളിന് 62 വർഷത്തെ മാതൃകാപരമായ പ്രവർത്തന പാരമ്പര്യമുണ്ട്. ചടങ്ങിൽ ആറ്റിങ്ങൽ എംഎൽഎ os അംബിക നഗരസഭ ചെയർപേഴ്‌സൺ എസ്. കുമാരി, നഗരസഭ ഉപാധ്യക്ഷൻ തുളസീധരൻ പിള്ള, മറ്റ് കൗൺസിലർമാർ എന്നിവരും പങ്കെടുത്തു. അധ്യാപകരും വിദ്യാർത്ഥികളും നാട്ടുകാരും സന്നിഹിതരായിരുന്നു.