കിളിമാനൂർ വട്ടവിള ജീനാ ഭവനിൽ മനീഷ് (33)+എന്ന ആളുടെ പൾസർ ബൈക്ക് കത്തിച്ച കേസിലെ പ്രതിയെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ ഫെബ്രുവരി 26 ന് രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്..മനീഷിന്റെ ഉടമസ്ഥതയിലുള്ള വീടിനു സമീപം നിർത്തിയിട്ടിരുന്ന ബൈക്കാണ് കത്തി നശിച്ചത്.തുടർന്ന് കിളിമാനൂർ പോലീസിൽ പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരവേ പോലീസ് നിർണായകമായ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു..
മനീഷുമായി വിരോധത്തിൽ ആയിരുന്ന വട്ടവിള സ്വദേശിയായ സുദർശനൻ മകൻ സൂരജ് (22) ആണ് പോലീസിന്റെ കൃത്യതയാർന്ന അന്വേഷണത്തിൽ അറസ്റ്റിലായത്..യാതൊരു തുമ്പും ലഭിക്കാതിരുന്ന അന്വേഷണത്തിൽ തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ഡി. ശില്പയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാറിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.സനൂജ്., പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത് കെ.നായർ എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.