അയ്യനെ കാണാൻ ജയറാമിനൊപ്പം ശബരിമലയിലെത്തി പാർവതി

ശബരിമല ചവിട്ടി നടി പാർവതി. ഭർത്താവും നടനുമായ ജയറാമിനൊപ്പമാണ് പാർവതി അയ്യനെ കാണാൻ സന്നിധാനത്ത് എത്തിയത്. കറുപ്പുടുത്ത് മാലയിട്ട് ഭക്തിനിർഭരമായി പാർവതി പ്രാർത്ഥിക്കുന്ന ചിത്രം ജയറാം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇതാദ്യമായാണ് ജയറാം പാർവതിക്കൊപ്പം ശബരിമലയിൽ എത്തുന്നത്. ‘സ്വാമി ശരണം’ എന്ന ക്യാപ്ഷനോടെയാണ് ജയറാം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഇന്നലെ വൈകീട്ടാണ് പാർവതിയും ജയറാമും ചെന്നൈയിൽ നിന്ന് കെട്ടുനിറച്ച് ശബരിമലയിൽ എത്തിയത്. 41 ദിവസത്തെ വ്രതം നോറ്റശേഷമായിരുന്നു മലകയറ്റം. ഇന്നലെ വൈകീട്ടോടെ അയ്യപ്പനെ തൊഴുത് മലയിറങ്ങി.ശബരിമലയിലെ സ്ഥിരം സന്ദർശകനാണ് ജയറാം. മണ്ഡല-മകരവിളക്ക് കാലത്ത് ജയറാം ശബരിമലയിൽ എത്താറുണ്ട്. അടുത്തിടെ ജയം രവിക്കൊപ്പവും താരം സന്നിധാനത്ത് എത്തിയിരുന്നു.