കുട്ടികൾക്ക് വേണ്ടിയുള്ള പരിശീലന പരിപാടി ബ്രഹ്മകുമാരീസ് ആറ്റിങ്ങൽ സെന്ററിൽ 8/4/23 ശനിയാഴ്ച്ച രാവിലെ 9:30 മുതൽ 1 മണി വരെ നടന്നു. പ്രസ്തുത പരിപാടി പ്രശസ്ത സിനിമാ സീരിയൽ താരവും മിമിക്രി ആർട്ടിസ്റ്റുമായ ശ്രി സച്ചിൻ സാബു ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് പരിശീലനം നൽകിയത് ആർട്ടിസ്റ്റ് ഷിബു വഞ്ചിയൂർ, കുമാരി മേഘ TS, പ്രിൻസിപ്പൽ ത്രയംബക ന്രുത്ത വിദ്യാലയം, ശ്രീമതി നീതു ലിജു സൈക്കോളജിസ്റ്റ് , Dr ദീപു രവി സാന്ത്വന ഹോമിയോപതി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ശ്രീ ദിപു കാർത്തിക് യോഗ ട്രെയിനർ , ശ്രീമതി ഏഞ്ചൽ മുല്ല മെന്റർ എന്നിവരാണു. ശ്രീ ലിജു പള്ളിപ്പുറം ക്രിയേറ്റിവ് പ്രൊഡ്യുസർ പ്രവാസി ഭാരതി റേഡിയോ അബുദാബി പരിപാടി കോർഡിനേറ്റ് ചെയ്തു. ആക്റ്റിവിറ്റികളിലൂടെ മൂല്യ ബോധനം നൽകിയ ഈ പരിപാടിയിൽ 36 കുട്ടികൾക്കാണു പങ്കെടുക്കാൻ സാധിച്ചത്. പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വേണ്ടി ഏപ്രിൽ 22 നു വീണ്ടും ഈ പരിപാടി ആറ്റിങ്ങൽ ബ്രഹ്മകുമാരീസ് സെന്ററിൽ 9:30 മുതൽ 1 മണി വരെ നടക്കും. ആദ്യം രെജിസ്റ്റർ ചെയ്യുന്ന 36 പേർക്ക് പങ്കെടുക്കാം. പ്രായം 12 മുതൽ 16 വരെ. രജിസ്റ്റർ ചെയ്യേണ്ട നമ്പർ 9497689338