ബാലസാഹിത്യ രംഗത്തെ അദ്ഭുതവാനരന്മാർ, അദ്ഭുതനീരാളി, ആമയും മുയലും ഒരിക്കൽക്കൂടി, കമാൻഡർ ഗോപി, മാന്ത്രിക പൂച്ച തുടങ്ങി ഇരുപതോളം ബാലസാഹിത്യകൃതികളുടെ രചയിതാവാണ്അദ്ദേഹം,ബാലസാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2014-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട് . 36 വർഷം ഇരിങ്ങാലക്കുട നാഷണൽ ഹൈസ്കുൾ അദ്ധ്യാപകനായിരുന്ന അദ്ദേഹം പ്രധാനാദ്ധ്യാപകനായിട്ടാണ് വിരമിച്ചത്.
1949-ൽ ദീനബന്ധു പത്രത്തിന്റെ വാരാന്തത്തിൽ കഥയെഴുതിയാണ് അദ്ദേഹം എഴുത്തിന്റെ ലോകത്തേക്കെത്തുന്നത്. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം, കൈരളി ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റിന്റെ ഓണററി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
1961-ൽ അപ്പുക്കുട്ടനും ഗോപിയും, 1968-ൽ ആമയും മുയലും ഒരിക്കൽക്കൂടി എന്നീ കൃതികൾക്ക് എസ്.പി.സി.എസ്. പുരസ്കാരം ലഭിച്ചു. 1987-ൽ അദ്ഭുതവാനരന്മാർക്ക് കൈരളി ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് പുരസ്കാരവും 1992-ൽ 'അദ്ഭുതനീരാളി'ക്ക് ഭീമ പുരസ്കാരവും 1994-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു.
അരങ്ങൊഴിഞ്ഞ സാഹിത്യകാരന് മീഡിയ16 ന്റെ പ്രണാമം …