കര്‍ണാടകയില്‍ പണമിടപാടുകള്‍ പരിശോധിക്കാനായി 2,040 ഫ്‌ലയിംഗ് സ്‌ക്വാഡുകള്‍, 2,605 സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ് ടീമുകള്‍, 266 വീഡിയോ വ്യൂവിംഗ് ടീമുകള്‍, 631 വീഡിയോ നിരീക്ഷണ ടീമുകള്‍, 225 അകൗണ്ടിംഗ് ടീമുകള്‍ എന്നിവയെ സജ്ജമാക്കിയിട്ടുണ്ട്. വോടര്‍മാരെ സ്വാധീനിക്കാനായി പണം, മദ്യം, മയക്കുമരുന്ന്, ആഭരണങ്ങള്‍ തുടങ്ങിയവ കൈമാറുന്നുണ്ടോയെന്ന് കര്‍ശനമായി നിരീക്ഷിക്കും. കര്‍ണാടകയില്‍ മെയ് 10 ന് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും. വോടെണ്ണല്‍ മെയ് 13നാണ്.