കിഴുവിലം ഡീസന്‌റമുക്ക് ജംഗഷനില്‍ ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നടന്നു

ഡീസന്റ് മുക്ക് ജംഗ്ഷനില്‍ എംപി ഫണ്ടില്‍ നിന്നും അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം അടൂര്‍ പ്രകാശ് എം പി നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ സലീന റഫീക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോന്മണി മുഖ്യ പ്രഭാഷണ നടത്തി.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എഎസ് ശ്രീകണ്ഠന്‍ നായര്‍, കവിതാ സന്തോഷ്, ചിറയിന്‍കീഴ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍ വിശ്വനാഥന്‍ നായര്‍ പഞ്ചായത്ത് അംഗങ്ങളായ സുനില്‍കുമാര്‍ ഭവനചന്ദ്രന്‍ ജ, രജിത തുടങ്ങിയവര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു കുമാര്‍, മുന്‍ മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അന്‍സാര്‍ കിഴുവിലും സര്‍വീസ് സഹകരണ ബോര്‍ഡ് മെമ്പര്‍മാരായ താഹ മണലുവിള സുദേവന്‍, കിഴുവിലം വെല്‍ഫെയര്‍ സൊസൈറ്റി ബോര്‍ഡ് മെമ്പര്‍ നന്ദകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.