*വാഹനാപകടത്തില്‍ സഹോദരങ്ങള്‍ മരിച്ചു; ജോസ് കെ മാണിയുടെ മകന്‍ അറസ്റ്റില്‍*

കോട്ടയം: ഇന്നോവ കാറിന്റെ പിന്നിലിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ സഹോദരങ്ങളുടെ മരണത്തിനിടയാക്കിയ സംഭവതില്‍ ജോസ് കെ മാണിയുടെ മകന്‍ അറസ്റ്റില്‍. കെഎം മാണി ജൂനിയര്‍ (കുഞ്ഞുമാണി) ആണ് അറസ്റ്റിലായത്. മണിമല ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം ശനിയാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്.
സ്‌കൂട്ടറില്‍ യാത്രചെയ്തിരുന്ന കറിക്കാട്ടൂര്‍ പതാലിപ്ലാവ് കുന്നുംപുറത്തുതാഴെ മാത്യു ജോണ്‍(ജിസ്-35), ജിന്‍സ് ജോണ്‍(30) എന്നിവരാണ് മരിച്ചത്. 

അമിതവേഗത്തിലായിരുന്ന ഇന്നോവ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സഹോദരങ്ങളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ മരിച്ചു.
മാണി ജൂനിയറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.