തിരുവനന്തപുരം. കാട്ടാക്കടയില്‍ ഉത്സവത്തിനിടെ നൃത്തം ചെയ്ത യുവാവിനെ പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്ന് പരാതി. ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരെ കല്ലെറിഞ്ഞെന്ന് ആരോപിച്ചാണ് നാവെട്ടിക്കോണം സ്വദേശി പ്രണവിനെ കാട്ടാക്കട പൊലീസ് ഒന്നാംപ്രതിയാക്കി കേസെടുത്തത്. സംഭവത്തില്‍ പൊലീസിനെതിരെ പ്രണവിന്റെ അമ്മ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കി ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കാട്ടാക്കട കാട്ടാല്‍ ദേവീക്ഷേത്രത്തിലെ ഉത്സവം കാണാന്‍ പോയ പ്രണവ് ഉള്‍പ്പടെ മൂന്നു പേരെ പൊലീസ് അറസ്റ്റുചെയ്യുന്നത്. ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസിനെതിരെ കല്ലെറിഞ്ഞെന്ന് ആരോപിച്ചായിരുന്നു നടപടി. സംഘര്‍ഷത്തില്‍ ആര്യനാട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് സാരമായി പരിക്കേറ്റിരുന്നു. സംഘര്‍ഷത്തിന് പിന്നാലെ ഉത്സവത്തിനിടെ നൃത്തം ചെയ്ത് പ്രണവിനെ പൊലീസ് ജീപ്പില്‍ കയറ്റി കൊണ്ടുപോയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്....