വർക്കല പനയറയിൽ യുവതിയെ വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചകേസില്‍ ഒളിവിലായിരുന്ന മുന്‍ഭര്‍ത്താവ് അറസ്റ്റില്‍

പനയറ സ്വദേശി പൊടിയന്‍ എന്ന് വിളിക്കുന്ന ഷൈന്‍ ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മാര്‍ച്ച് 12 നാണ് കേസിന് ആസ്പദമായ സംഭവം.
വര്‍ക്കല പനയറ സ്വദേശിനി രജിതയും ഷൈനും ഒന്‍പത് വര്‍ഷം മുന്‍പ് വിവാഹമോചിതരായിരുന്നു. ഇവരുടെ പതിനഞ്ചു വയസ്സുകാരനായ മകന്‍ രണ്ടുപേരുടെയും വീട്ടിലായി കഴിയുകയുമാണ് ചെയ്യുന്നത്. ഓട്ടോറിക്ഷ ഡ്രൈവറായ ഷൈന്‍ മദ്യപിച്ച് രണ്ടാം ഭാര്യയുമായി വഴക്കിടുകയും പതിവായിരുന്നു. വഴക്ക് കാരണം പഠിക്കാന്‍ കഴിയാത്തതിനാല്‍ മകന്‍ അച്ഛനായ ഷൈന്‍ ന്റെ വീട്ടില്‍ നിന്നും അമ്മയായ രജിതയുടെ വീട്ടില്‍ എത്തിയിരുന്നു.

 മകന്‍ തിരികെ വീട്ടില്‍ വരില്ല എന്ന തെറ്റിദ്ധാരണയുടെ പേരിലാണ് മദ്യപിച്ചെത്തിയ ഷൈന്‍ രജിതയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും രജിതയെ മര്‍ദ്ധിക്കുകം ചെയ്യുന്നത്. തുടര്‍ന്ന് കയ്യില്‍ കരുതിയിരുന്ന സ്റ്റേഷനറി കത്തി കൊണ്ട് രജിതയെ കുത്താന്‍ ശ്രമിക്കുകയും ഒഴിഞ്ഞുമറിയ രജിതയുടെ കയ്യില്‍ കുത്തേല്‍ക്കുകയും ചെയ്തു. ആഴത്തില്‍ മുറിവേറ്റ രജിതയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ * ശിപ്പിച്ചിരുന്നു. യുവതിയുടെ കൈക്ക്

ശ്രമിക്കുകയും ഒഴിഞ്ഞുമറിയ രജിതയുടെ കയ്യില്‍ കുത്തേല്‍ക്കുകയും ചെയ്തു. ആഴത്തില്‍ മുറിവേറ്റ രജിതയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. യുവതിയുടെ കൈക്ക് 16 സ്റ്റിച്ചുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ഒളിവിലായിരുന്ന ഷൈനിനെ കഴിഞ്ഞദിവസം രാത്രിയോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.