വെഞ്ഞാറമൂട് മണലുമുക്കിൽ ഉണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെഞ്ഞാറമൂട് തേമ്പാംമൂട് തലേകുന്നിൽ അച്ചു ഭവനിൽ അജയകുമാർ- മഞ്ജു ദമ്പതികളുടെ മകൻ ആരോമലാണ് ( 27 )മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചായിരുന്നു മരണം . കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് മണലുമുക്കിൽ മീൻ കയറ്റി വന്ന ലോറിയും ആരോമൽ സഞ്ചരിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. വെഞ്ഞാറമൂട്ടിലെ ഒരു ഹോട്ടലിലെ ജീവനക്കാരനായിരുന്നു.സഹോദരൻ അമൽ .