വട്ടിയൂർക്കാവ് വയലിക്കടയിൽ റോഡരികിൽ നിന്ന രണ്ട് സ്ത്രീകളെ കാർ ഇടിച്ച് തെറിപ്പിച്ചു; അറസ്റ്റ്

തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂർക്കാവ് വയലിക്കടയിൽ അപകടം. റോഡരികിൽ നിന്ന രണ്ട് സ്ത്രീകളെ കാർ ഇടിച്ച് തെറിപ്പിച്ചു. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. കാർ ഓടിച്ചിരുന്ന വാഴോട്ടുകോണം സ്വദേശി പ്രശോഭിനെ അറസ്റ്റ് ചെയ്തു. പരിക്കേറ്റ രണ്ടു പേരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.