വിവാഹമോചനം നടത്തിയതിൽ വിരോധം; വർക്കലയിൽ വിദേശവനിതയുടെ വീടിന് നേർക്ക് മുൻഭർത്താവിന്റെ ആക്രമണം
April 16, 2023
തിരുവനന്തപുരം: വർക്കലയിൽ വിദേശ വനിതയുടെ വീടിനുനേരെ ആക്രമണം. വർക്കല കുരക്കണ്ണിയിൽ വാടകയ്ക്ക് താമസിക്കുന്ന റഷ്യൻ യുവതിയുടെ വീടിന് നേരെയാണ് ആക്രമണം. മുൻ ഭർത്താവായ വർക്കല സ്വദേശി അഖിലേഷ് കസ്റ്റഡിയിൽ. വിവാഹ മോചനം നടത്തിയതിലെ വിരോധമാണ് ആക്രമണത്തിന് കാരണം.