എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്പ് എന്ന വ്യാജ വാർത്തയ്ക്കെതിരെ ഡിജിപിക്ക് പരാതി നൽകി.

തിരുവനന്തപുരം: എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്പ് എന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങൾ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തി കുട്ടികളുടെ വിവരങ്ങൾ തട്ടിയെടുക്കാനുള്ള ശ്രമത്തിനെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന ഡിജിപിയ്ക്ക് പരാതി നൽകി. ലിങ്കിൽ രജിസ്റ്റർ ചെയ്തും ഷെയർ ചെയ്തും വിദ്യാർത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകാതിരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു.