തിരുവനന്തപുരം ഡിവിഷൻ്റെ ക്ഷണിതാവായാണ് അരുൺ ട്രയിനിൻ്റെ കന്നിയാത്രക്ക് എത്തിയത്. ദക്ഷിണ റെയിൽവേ ഉപദേശക സമിതി അംഗമായിരുന്നു അരുൺ. പ്രധാനമന്ത്രി നരേന്ദ്രമോഡി ട്രയിൻ തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഷനിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനായ തൻ്റെ കുടുംബത്തിന് നാട്ടിലേക്ക് വരുവാനും,
തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് ആഴ്ചയുടെ അവസാനം സഞ്ചരിക്കുന്നവർക്കും, ഓഫീസ് സമയത്തിന് മുൻപ് തൃശൂരിൽ എത്തുന്ന സ്ഥിര യാത്രക്കാർക്കും,
.കഴക്കൂട്ടം ഐടി പാർക്കിൽ ജോലി ചെയ്യുന്ന ആളുകൾക്കും ആഴ്ചയിൽ വീട്ടിൽ പോകാൻ ട്രെയിൻ ഉപകരിക്കുമെന്നും അരുൺ പറയുന്നു.