ആലംകോട് ബ്രദേഴ്സ് വാട്സ്ആപ്പ് കൂട്ടായ്മയുടെ പുണ്യ റമദാൻ റിലീഫിന്റെ ഭാഗമയി റമളാൻ കിറ്റ് കൂപ്പൺ വിതരണത്തിന്റെ ഉദ്ഘാടനവും വെഞ്ഞാറമൂട് ചാരിറ്റി വില്ലേജിലെ അന്തേവാസികൾക്കായി സംഘടിപ്പിച്ച നോമ്പ് തുറയും വ്യാഴാഴ്ച നടന്നു. ABRO TOWER ൽ നടന്ന ചടങ്ങിൽ ഗ്രൂപ്പ് മെമ്പേഴ്സും എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പെടെ പ്രദേശത്തെ മുതിർന്ന വ്യക്തിത്വങ്ങളും സന്നിഹിതരായിരുന്നു. ഈ റമദാനിൽ 5 ഇനകർമ്മ പരിപാടികളാണ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നത്. റമദാൻ 2 ന് ആലംകോട് പള്ളി അംഗണത്തിൽ അതിവിപുലമായ ഇഫ്താർ സംഗമം നടത്തിയിരുന്നു. കാരുണ്യ സാന്ത്വന പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ഈ കൂട്ടായ്മയിൽ കൂടുതലും പ്രവാസികളും പ്രവാസത്തിൽ നിന്ന് വിരമിച്ചവരുമാണ്.