സ്വർണ വിലയിൽ വീണ്ടും മാറ്റം. ഉച്ചയ്ക്ക് വില കുറഞ്ഞു.

സ്വർണ വിലയിൽ വീണ്ടും മാറ്റം. ഉച്ചയ്ക്ക് വില കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന്റെ വില 5565 രൂപയായി. രാവിലെ ഇത് 5,605 രൂപയായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വില 44520 രൂപയിലെത്തി. നേരത്തെ ഇത് 44,840 രൂപയായിരുന്നു.അതേസമയം ഏപ്രിൽ 13ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണവില. പവന് 45,320 രൂപയായിരുന്നു. സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. ഏപ്രിൽ ഒന്നിന് പവന് 44,000 രൂപയായിരുന്നു വില എങ്കിലും പിന്നീട് വില കുതിക്കുകയായിരുന്നു. ഏപ്രിൽ അഞ്ചിനും ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നിൽ ആയിരുന്നു സ്വർണ വില.