വർക്കലയിൽ അഡ്വക്കേറ്റ് കമ്മീഷനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ രണ്ടുപേരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം 14ാം തീയതി വർക്കല കോടതിയിലെ ഒരു സിവിൽ കേസുമായി ബന്ധപ്പെട്ട് വർക്കല കോടതിയിൽ നിന്നും വർക്കല ആലിയിറക്കത്തുള്ള വസ്തുവിൽ അഡ്വക്കേറ്റ് കമ്മീഷനായി പോയ അഡ്വക്കേറ്റിനെ കൊല്ലം കിളികൊല്ലൂർ സ്വദേശി മഹേഷ് ലാൽ, നെയ്യാറ്റിൻകര കുണ്ടമൺഭാഗം സ്വദേശി സനു എന്നിവർ ചേർന്ന് ദേഹോപദ്രവം ഏൽപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയും ചെയ്തതിനു ശേഷം തുടർന്ന് ഒളിവിൽ പോയ പ്രതികളെ 12.04.2023 ആം തീയതി വർക്കല dysp സി ജെ മാർട്ടിന്റെ നിർദേശപ്രകാരം വർക്കല എസ് എച്ച് ഒ എസ് സനോജിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ അബ്ദുൽ ഹക്കീം, എസ് അഭിഷേക്, ഗ്രേഡ് എസ് ഐ സലിം, സി പി ഒ മാരായ പ്രശാന്തകുമാരൻ, ഷജീർ, നുജുമോൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.ഈ കേസിലെ ഒന്നാം പ്രതിയായ സനു വാദിയായി വർക്കല കോടതിയിൽ കേസ് നിലവിലുണ്ട് .അഡ്വക്കേറ്റ് കമ്മീഷനെ ആക്രമിച്ച സംഭവത്തിൽ വർക്കല ബാർ അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി