നടൻ ബാല കരള്‍മാറ്റ ശസ്‍ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ബാല ആരോഗ്യവാനായി തുടരുന്നുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. കരൾ ദാതാവും ആരോഗ്യവാനായി തന്നെ ആശുപത്രിയില്‍ തുടരുന്നുണ്ട്. കരള്‍മാറ്റ ശസ്‍ത്രക്രിയയ്‍ക്ക് ശേഷം തന്റെ ഫോട്ടോ ബാല പങ്കുവെച്ചതാണ് പുതിയ വാര്‍ത്ത.ഭാര്യ എലിസബത്തിനൊപ്പമുള്ള തന്റെ ഒരു ഫോട്ടോയാണ് ബാല പങ്കുവെച്ചിരിക്കുന്നത്. എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകളും നേര്‍ന്നാണ് ബാല തന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഒരു മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷം ആയിരിക്കും ബാല വീട്ടിലേക്ക് മടങ്ങുക. എലിസബത്തിനൊപ്പം ബാലയെ കണ്ടതിന്റെ സന്തോഷത്തിലാണ് എന്തായാലും ആരാധകര്‍.