ഓടിക്കൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ചു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

തിരുവനന്തപുരം: നാഗർകോവിലിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിൽ തീപിടിച്ചു. വാഹനത്തിൽ യാത്ര ചെയ്ത കുടുംബം വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയതിനാൽ അപകടം ഒഴിവായി. നാഗർകോവിൽ ആശാരിപ്പള്ളം സ്വദേശി രാജാറാമിന്റെ ഇരുചക്രവാഹനമാണ് തീ പിടിച്ചത്. രാജാറാമിന്റെ ഭാര്യയും കുട്ടിയെയും എടുത്ത് നാഗർകോവിലിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് ഓടി കയറുകയായിരുന്നു. ആശുപത്രിയുടെ മുന്നിലുണ്ടായിരുന്ന വെള്ളമെടുത്ത് തീ അണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചെങ്കിലും വാഹനം പൂർണ്ണമായും കത്തി നശിച്ചു. തീകത്തുന്നത് കണ്ട് വാഹനം നിർത്തിയതിനാൽ അപകടം ഒഴിവായി.