തിരുവനന്തപുരത്ത് കിഴക്കേകോട്ടയിൽ തീപിടിത്തം; അഗ്നിബാധ പത്മനാഭ സ്വാമിക്ഷേത്രത്തിന് സമീപം, മൂന്നുകടകളിൽ തീ പടർന്നു

തിരുവനന്തപുരത്ത് കിഴക്കേകോട്ടയിൽ തീപിടിത്തം. പത്മനാഭ സ്വാമിക്ഷേത്രത്തിന് സമീപത്തായുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിലാണ് തീ പടർന്നത്. പ്രദേശത്തെ നാല് കടകളിലേക്ക് തീ പടർന്നു.
സമീപപ്രദേശത്തെ ചായക്കടയിൽ നിന്നാണ് തീ പിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. 

സംഭവ സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് തീ അണക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു. പരിസരത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. പുക ഉയർന്നതോടെ ഗതാഗത നിയന്ത്രണവും ആരംഭിച്ചിട്ടുണ്ട്.