*വെഞ്ഞാറമൂട്ടിൽ ഇടിമിന്നലേറ്റ് വീട് തകർന്നു വീട്ടുകാർ രക്ഷപ്പെട്ടത് അത്ഭുതകരമായി ...*

വെഞ്ഞാറമൂട് മണ്ഡപ കുന്ന് ചരുവിള പുത്തൻവീട്ടിൽ രാജുവിന്റെ വീട്ടിലാണ്
മിന്നലേറ്റത്.
ഇടിമിന്നലിൽ വീടിൻറെ ചുമരുകൾ അടർന്നു വീഴുകയും 
വൈദ്യുതി വയറുകൾ കത്തി പോവുകയും ഇലക്ട്രോണിക് ഉപകരണങ്ങൾ നശിക്കുകയും ആയിരുന്നു : 

ചുവരുകൾ തകർന്ന് . വയറിംഗ് സ്വിച്ച് ബോഡ് നിശേഷം കത്തി നശിച്ചു.

അടുക്കള കിടപ്പ് മുറി വീടിൻ്റെ വരാന്ത എന്നിവിടങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായി.

വീട്ടിലെ ഇലക്ട്രിക് ഗൃഹോപകരണങ്ങൾ മിക്കതും നശിച്ചു.


വീട്ടിൽ രാജുവും ഭാര്യയും രണ്ട് കുട്ടികളും വീട്ടിൽ ഉണ്ടായിരുന്നെങ്കിലുംആർക്കും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.