ചടയമംഗലം മാടൻ നടയിൽ വാഹനാപകടം യുവാവ് മരണപ്പെട്ടു ചടയമംഗലം പള്ളിക്കൽ റോഡിൽ ആണ് വാഹനാപകടം നടന്നത് അമിത വേഗത്തിൽ വന്നിരുന്ന ടെമ്പോയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ടെബോയുടെ ഡ്രൈവർ മദ്ധ്യ ലഹരിയിലായിരുന്നു എന്ന് ദൃസാക്ഷികൾ പറഞ്ഞു. അമിത വേഗത്തിൽ എത്തിയ ടെമ്പോ വാൻ ബൈക്കിൽ ഇടിച്ച് 500 മീറ്ററോളം വീണ്ടും പോയി വീടിന്റെ മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഡ്രൈവറെ ചടയമംഗലം പോലിസ് കസ്റ്റഡിയിൽ എടുത്തു. മരിച്ച കോട്ടുക്കൽ പള്ളിമുക്ക് സ്വദേശിയായ നൗഫൽ (21) കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി.