പരിക്കേറ്റ ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ജസ്പ്രീത് ബുമ്ര എന്നിവരില്ലാതെയാണ് ടീമിനെ പ്രഖ്യാപിച്ചത്. കെ എസ് ഭരതിനെ വിക്കറ്റ് കീപ്പറായി നിലനിര്‍ത്തിയപ്പോള്‍ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ പേസ് ഓള്‍ റൗണ്ടറായി ടീമിലെത്തി. അശ്വിനും ജഡേജയും അക്സറുമാണ് ടീമിലെ സ്പിന്നര്‍മാര്‍. പേസര്‍മാരായി മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ജയേദേവ് ഉനദ്ഘട്ട് എന്നിവര്‍ ടീമിലെത്തി.രോഹിത് ശര്‍മ നായകനാകുന്ന ടീമില്‍ ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യാ രഹാനെ, കെ എല്‍ രാഹുല്‍ എന്നിവരാണ് ബാറ്റര്‍മാരായി ടീമിലുള്ളത്. 2022ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുശേഷം ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായ രഹാനെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി നടത്തിയ മിന്നുന്ന പ്രകടനങ്ങളോടെയാണ് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയത്. വിദേശത്ത് രഹാനെക്കുള്ള മികച്ച റെക്കോര്‍ഡും ഗുണകരമായി.