ബൈക്കിൽ കറങ്ങി ഗഞ്ചാവ് വിൽപ്പന നടത്തിവന്ന രണ്ടംഗ സംഘത്തിലെ ഒരാൾ പിടിയിൽ

ചടയമംഗലം. ബൈക്കിൽ കറങ്ങി ഗഞ്ചാവ് വിൽപ്പന നടത്തിവന്ന രണ്ടംഗ സംഘത്തിലെ ഒരാൾ പിടിയിൽ.

തിരുവനന്തപുരം കിളിമാനൂർ പുളിമാത്ത് മായാഭവനിൽ ഇരുപത്തി ഒമ്പത് വയസ്സുളള അരുൺ ജിത്താണ് പിടിയിലിയത് .കൂടെയുണ്ടായിരുന്ന അഫ്സൽ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു.

ചടയമംഗലം പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രി ഒൺപത് മണിയോടെ മഫ്ത്തിയിൽ പോലീസ് ആവിശ്യകാരനെന്നരീതിയിൽ ഗഞ്ചാവ് വാങ്ങാനായി നിലമേൽ വാഴോട് എത്തി.ഗഞ്ചാവുമായി ബൈക്കിലെത്തിയ പ്രതികൾ മഫ് ത്തിയിലെത്തിയ പോലീസ് ഓഫീസറിന് ഗഞ്ചാവ് കൈമാറുന്നതിനിടയിൽപോലീസാണന്ന് തിരിച്ചറിയുകയും പോലീസിനെ ആക്രമിച്ച് രക്ഷ പെടാൻ ശ്രമിക്കികയും ചെയ്തു 

തുടർന്ന് അരുൺ പിടിയിലാകുകയും കൂട്ടു പ്രതിയായ അഫ്സൽ രക്ഷപ്പെടുകയും ചെയ്തു.

365 ഗ്രാം ഗഞ്ചാവാണ് പിടികൂടിയത്.

ഗഞ്ചാവ് ചെറു പൊതികളിലാക്കുന്നതിനായുളള നൽപത്തിരണ്ട് ചെറു കവറുകളും.രണ്ട് മൊബൈൽഫോണുകളും യാത്രചെയ്യാനുപയോഗിച്ച ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. കുരുമുളക് സ്പ്രൈ ചെയ്താണ് ഒരു പ്രതി രക്ഷപെട്ടത്.ജില്ലയുടെ കിഴക്കൻ മേഖലകളിൽ വ്യാപകമായാണ് ഗഞ്ചാവ് വിൽപ്പന നടക്കുന്നത്.
.കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരാണ് ഗഞ്ചാവ് വിൽപ്പന നടത്തിയതിന് പോലീസിന്റെ പിടിയിലായത്.ചെറിയ അളവ് മാത്രമാണ് ഗഞ്ചാവ് വിൽപ്പന നടത്തുന്നവർ കൈവശം സൂക്ഷിക്കുന്നത്.അളവ് കുറച്ചാണ് ഗഞ്ചാവ് കൈവശം ഉളളതെങ്കിൽ പോലീസ് പിടിച്ചാൽ പോലും ജ്യാമ്യത്തിൽ പുറത്തിറങ്ങാം എന്നുളളത് കൊണ്ട് ഗഞ്ചാവ് വിപണനം വ്യാപകമാകുകയാണ്.

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പ്രദേശത്ത് സുലഭമായി ലഭിക്കുന്നത് പോലെ ഗഞ്ചാവും പ്രദേശത്ത് വ്യാപകമാകുകയാണ്.നിയമത്തിന്റെ പഴുത് ഉപയോഗിച്ച് പ്രതികൾ രക്ഷപെടുന്നതാണ് ഗഞ്ചാവ് വിൽപ്പന വ്യാപകമാകാൻ കാരണം. അറസ്റ്റിലായ അരുണിനെ കോടതിയിൽ ഹാജരാക്കി.

സി ഐ സുനിൽ, എസ്ഐ മോനിഷ്,എസ് സി പി ഓ സനൽ, സിപിഒ ബിനീഷ്, സിപിഒ രാഹുൽ, സിപിഒ ജംഷീദ്, സി പി ഓ വിഷ്ണു എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പ്രതിയെ പിടികൂടിയത്.