വർക്കല ഇടവയിലെ മോഷണ കേസിലെ പ്രതികൾ അറസ്റ്റിൽ

ഇടവ : വെൺകുളം തുണ്ടൻവിളാകം വീട്ടിൽ താമസിക്കുന്ന രാജേന്ദ്രപ്രസാദ് ന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ ഇയാളുടെ ഭാര്യ ശകുന്തളയും ചെറുമകനും ആശുപത്രിയിലായിരുന്നു 11.04.2023 ന് രാവിലെ 3.30 മണിയോടെ വീടിന് അകത്ത് എന്തോ ഇളക്കുന്ന ശബ്ദം കേട്ടു നോക്കിയ പ്പോൾ മുൻ വശത്തെ വാതിലൂടെ ആരോ ഓടുന്നത് കണ്ടു. ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. വീട്ടിലെ ഓട് ഇളക്കി അകത്ത് കടന്ന പ്രതികൾ അലമാര കുത്തി പൊളിച്ച് അതിലുണ്ടായിരുന്ന ആറര പവൻ സ്വർണ്ണാഭരണങ്ങളും 24000 രൂപയും പ്രതികൾ എടുത്തു. ടി സംഭവത്തിൽ അയിരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു . സമാനമായ മോഷണ കേസിൽ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത പ്പോഴാണ് മോഷണ വിവരം പുറത്തായത്.ആലപ്പുഴ ജില്ലയിൽ കോടം തുരുത്ത് വില്ലേജിൽ ചന്തിരൂർ P.0 ൽ കാഞ്ഞിരപ്പുറത്ത് ചിറയിൽ ഹൗസിൽ ഷാജി മകൻ മനോഷ് (27 വയസ്)

വെട്ടൂർ വില്ലേജിൽ വെണ്ണിയോട് ദേശത്ത് മുനികുന്ന് ലക്ഷം വീട്ടിൽ അജയൻ മകൻ അരുൺ ( വയസ്സ് 26 ) എന്നിവരാണ് അറസ്റ്റിലായത്.

അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ബാക്കിയുളള പ്രതികൾക്കൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്