അനീഷിന്റെ മരണത്തിൽ ദുരൂഹത എന്ന് ബന്ധുക്കൾ ....

റബ്ബർ ടാപ്പിംഗ് കത്തികൊണ്ട് സ്വയം കുത്തി ആത്മഹത്യ ചെയ്തുവെന്ന് പോലീസ് രേഖപ്പെടുത്തിയ കേസ് കൊലപാതകം ആണെന്ന് ആരോപിച്ച് ബന്ധുക്കൾ :വാമനപുരം മേലാറ്റുമൂഴി മുളവന വീട്ടിൽ അനീഷ് 34 ന്റെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് അനീഷിന്റെ മാതാപിതാക്കളായ നഗരൂർ നന്ദായ് വനം കുന്ന് വിള വീട്ടിൽ ഉദയൻ പത്മകുമാരി എന്നിവർ ആഭ്യന്തരമന്ത്രി,പോലീസ് ഉന്നതാധികാരികൾക്കും പരാതി നൽകിയിരിക്കുന്നത് .കഴിഞ്ഞ മാർച്ച് അഞ്ചിന് രാത്രി 11ന് ആണ് അനീഷ് മരണമടയുന്നത് .അനീഷിന്റെ ശരീരത്തിൽ മൂന്ന് മുറിവുകൾ ഉണ്ടായിരുന്നു എന്നും ആന്തരികാവയവങ്ങൾ പുറത്ത് ചാടിയ നിലയിലും ആയിരുന്നുവെന്നും ഇവർ പരാതിയിൽ പറയുന്നു.
പോലീസ് ആത്മഹത്യ എന്ന വിധിയെഴുതിയ സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും മരണത്തെ കുറിച്ച്
 സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നത് ...