കല്ലമ്പലത്ത് പഴകിയ മത്സ്യം പിടികൂടി

കല്ലമ്പലം മാര്‍ക്കറ്റില്‍ പഴകിയ മത്സ്യം വില്‍ക്കുന്നു എന്നതിന്റെ വിവരത്തില്‍ വര്‍ക്കലയിലെ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി.

80 കിലോയോളം വരുന്ന ചൂരയും, കൊഴിചാളയും ആണ് പിടികൂടിയത് പിടിച്ചെടുത്ത മത്സ്യം നശിപ്പിച്ചു.

ഭക്ഷ്യസുരക്ഷാ ലാബിന്റെ സഹായത്തോടെയാണ് മത്സ്യം പരിശോധിച്ചത്. പഴകിയ മത്സ്യത്തില്‍ അമോണിയുടെ സാന്നിധ്യം കണ്ടെത്തി.

വരും ദിവസങ്ങളില്‍ മാര്‍ക്കറ്റുകളില്‍ കര്‍ശന പരിശോധന നടത്തുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.