ഇനി മുതൽ വീട് പണിയുന്നവർക്ക് അധിക ചാർജ്.

ഇന്നലെ വരെ 100 M2(1076 sqft )വീട് നിർമിക്കാൻ പഞ്ചായത്തിൽ അടച്ചിരുന്ന പെർമിറ്റ്‌ ഫീസ് 100X3.5=350 രൂപയായിരുന്നു.. ഇന്നത് സർക്കാർ meter sqare നു 3.5 രൂപ ഉള്ളത് ഒറ്റയടിക്ക് 50 രൂപ ആക്കിയിരിക്കുന്നു.. അതായതു ഇന്ന് ഒരാൾ 100 M2 (1076 sqft ) പെർമിറ്റ്‌ ഫീസ് ആയി അടക്കണ്ട തുക 5000 രൂപ..350 രൂപ അടച്ചിരുന്ന തുകയാണ് ഒറ്റയടിക്ക് 5000 രൂപയാക്കി ഉയർത്തിയത്.. (M2X50).. അത് മാത്രമല്ല മീറ്റർ sqare നു 50 രൂപ എന്നുള്ളത് 150 M2 വരെ ബാധകം ഒള്ളു.. ഒരാൾ 151 M2 (1614 sqft) ഉള്ള ഒരു വീട് നിർമിച്ചാൽ മുൻപ് അടച്ചിരുന്നത് 1057 രൂപ. (151X7=1057).. അത് ഇന്ന് മുതൽ അടക്കണ്ടത് 15100/-അതായത് 1057 അടച്ചിരുന്നത് ഒറ്റയടിക്ക് 15100/-meter,,, ഒരു സാധാരണക്കാരന് ചെറിയ ഇരു നില വീട് വെക്കണമെങ്കിൽ എന്തായലും 150 M2 മുകളിൽ പോകും... അപ്പോൾ അയാൾ അടക്കേണ്ടി വരുന്ന തുകയാണ് 15000-20000..

മുൻപ് ഉണ്ടായിരുന്നത് 1050-1500 വരെ ആണെന്ന് ഓർക്കണം.
300 m2 ഉണ്ട്‌ എങ്കിൽ 300* 150= 45,000 
ക്കെട്ടിടനികുതി , labour 1% tax , റവന്യു tax എന്നിവ ഒക്കെ ഇതിന്നു പുറമെ വരുന്നുണ്ട്‌ , കെട്ടിട നിർമ്മാണ വസ്തുക്കളുടെ വില വർദ്ദനവു വെറെയും ഉണ്ട്‌ ..!