എംഡിഎംഎയുമായി തിരുവനന്തപുരം പുത്തൻതോപ്പ് സ്വദേശികൾ അറസ്റ്റില്‍

തിരുവനന്തപുരം: ആൾസെയിൻസ്, ബാലനഗർ, ശംഖുമുഖം ഭാഗത്ത് എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും നടത്തിയ പരിശോധനയിൽ 25 ഗ്രാം എം‍ഡിഎംഎ യുമായി പുത്തൻതോപ്പ് സ്വദേശികളായ നോഹൻ നോബർട്ട് (18), അജിത്ത് (22)എന്നിവർ പിടിയിലായി. KL – 2 2-Q- 1388 നമ്പർ അർബൻ ക്രൂയിസർ കാർ സഹിതമാണ് പ്രതികൾ എക്സൈസിൻ്റെ പിടിയിലായത്. മയക്കുമരുന്ന് കേസുകളിൽ മുൻപും അറസ്റ്റിലായിട്ടുളള പ്രതികളിൽ നിന്നും എയർ പിസ്റ്റളും പെല്ലറ്റുകളും ഉള്‍പ്പെടെയുളള മാരകായുധങ്ങളും നേരത്തെ പിടിച്ചെടുത്തിരുന്നു. ശംഖുംമുഖം, തിരുവനന്തപുരം സിറ്റി ആൾസയിൻ്റ്സ്, വേളി, വലിയതുറ, ഭാഗങ്ങൾ കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്ന സംഘത്തിലെ പ്രധാനപ്പെട്ട കണ്ണികളാണ് പിടിയിലായത്....