ആന്ദ്രേ റസല്‍, നിതീഷ് റാണ തുടങ്ങിയ വൻ തോക്കുകള്‍ നിശബ്‍ദമാക്കപ്പെട്ടിട്ടും ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് എന്ന വിജയലക്ഷ്യം ആര്‍സിബിക്ക് മുന്നില്‍ വയ്ക്കാൻ നൈറ്റ് റൈഡേഴ്സിന് കഴിഞ്ഞു. എന്നാല്‍, കെകെആര്‍ ഒരുക്കിയ സ്പിൻ കെണിയില്‍ വീണ ചലഞ്ചേഴ്സിന്‍റെ പോരാട്ടം 123 റണ്‍സില്‍ അവസാനിച്ചു. കെകെആറിനായി വരുണ്‍ ചക്രവര്‍ത്തി നാലും സുയാഷ് ശര്‍മ്മ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. വിരാട് കോലിയുടേത് ഉള്‍പ്പെടെ രണ്ട് വിക്കറ്റുകളാണ് നരെയ്ൻ പേരിലാക്കിയത്.
ഹീറോ ഷര്‍ദുല്‍
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ആഗ്രഹിച്ച തുടക്കം സ്വന്തമാക്കാനായില്ല. ഓപ്പണറായി ഇറങ്ങിയ വെങ്കിടേഷ് അയ്യര്‍ തീര്‍ത്തും നിരാശപ്പെടുത്തി മടങ്ങി. ഏഴ് പന്തില്‍ മൂന്ന് റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. പിന്നാലെ തൊട്ടടുത്ത പന്തില്‍ മന്‍ദീപ് സിംഗിനെയും മടക്കി ഡേവിഡ് വില്ലി കെകെആറിനെ വരിഞ്ഞു മുറുക്കി. ഒരറ്റത്ത് റഹ്മനുള്ള ഗുര്‍ബാസ് പിടിച്ച് നിന്നപ്പോള്‍ നായകൻ നിതീഷ് റാണ ബ്രേസ്‍വെല്ലിന് വിക്കറ്റ് നല്‍കി മടങ്ങി. പിന്നീട് കണ്ടത് അഫ്ഗാനിസ്ഥാൻ താരം ഗുര്‍ബാസിന്‍റെ മിന്നുന്ന പ്രകടനമായിരുന്നു. ആര്‍സിബി ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച് കൊണ്ട് ഗുര്‍ബാസ് ഈഡൻ ഗാര്‍ഡൻസിനെ പുളകം കൊള്ളിച്ചു. ഊഴം. ഇന്ന് തൊട്ടതെല്ലാം പൊന്നാക്കിയ ഷര്‍ദുലിന് വിക്കറ്റ് നല്‍കി ബ്രേസ്‍വെല്ലും മടങ്ങി.
അനുജ് റാവത്തിനെ മടക്കി സുയാഷ് ശര്‍മ്മ തന്‍റെ കന്നി ഐപിഎല്‍ വിക്കറ്റ് പേരിലാക്കിയത് ആരാധകര്‍ ആഘോഷമാക്കി. പിന്നാലെ ദിനേശ് കാര്‍ത്തിക്കിനെയും സുയാഷ് തന്നെ വീഴ്ത്തിയതോടെ ആര്‍സിബിയുടെ പതനം ഉറപ്പായി. കരണ്‍ ശര്‍മയെ കൂടെ പുറത്താക്കി സുയാഷ് ഈഡന്‍റെ പ്രിയപ്പെട്ടവനായതോടെ അതിവേഗം ആര്‍സിബിയുടെ കഥയും കഴിഞ്ഞു