തിരുവനന്തപുരം: കളിക്കുന്നതിനിടെ ബലൂൺ വിഴുങ്ങിയ ഒൻപത് വയസുകാരൻ മരിച്ചു. ബാലരാമപുരം അന്തിയൂർ സ്വദേശി ആദിത്യനാണ് മരിച്ചത്. ബലൂൺ വിഴുങ്ങിയ ആദിത്യനെ കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശസ്ത്രക്രിയയിൽ ബലൂൺ പുറത്തെടുത്തെങ്കിലും ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. സബിത, രാജേഷ് ദമ്പതികളുടെ മകനാണ്.