മുദാക്കൽ പഞ്ചായത്ത് രണ്ടാം വാർഡ് കല്ലിൻമൂട് വാർഡിന്റെ ആസ്ഥാന ജംഗ്ഷനായ കല്ലിൻ മൂട്ടിൽ വാർഡ് സമിതിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പോലീസുമായി സംയുക്തമായി സ്ഥാപിച്ച സുരക്ഷ ക്യാമറകളുടെ ഉദ്ഘാടനം ആറ്റിങ്ങൽ സർക്കിൾ ഇൻസ്പെക്ടർ തൻസീം അബ്ദുൾ സമദ് നിർവഹിച്ചു.
കല്ലിൻമൂട് വാർഡ് മെമ്പർ പൂവണത്തുംമൂട് മണികണ്ഠൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വാളക്കാട് വാർഡു മെമ്പർ ബാദുഷ,പുലരി സെക്രട്ടറി അജി എന്നിവർ ആശംസകൾ അർപ്പിച്ചു.
വയോജന ക്ലബ് ഭാരവാഹി സുഗുണൻ സ്വാഗതം ആശംസിച്ചു. വാർഡ് സിഡിഎസ് രമ്യ , എഡിഎസ് ചെയർപേഴ്സൺ ശ്രീമതി സിന്ധു , വാർഡ് സമിതി കൺവീനർ റീജ പ്രശീലൻ എന്നിവർ സംസാരിച്ചു.
വയോജന ക്ലബ് ഭാരവാഹി സതീരത്നം നന്ദി പറഞ്ഞ യോഗത്തിൽ വയോജന ക്ലബ് ഭാരവാഹികൾ, കല്ലിൻമൂട് പൗരസമിതി ഭാരവാഹികൾ, വാർഡു സമിതി ഭാരവാഹികൾ, കുടുംബശ്രീ പ്രവർത്തകർ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.