മോഡൽ സി.ഡി.എസിന്റെ ഔദ്യോഗിക പ്രഖ്യാപനം ദേവസ്വം, പട്ടിക ജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിച്ചു. നഗരസഭയിലെ കുടുംബശ്രീയുടെ 25മത് വാർഷിക ആഘോഷങ്ങളും മന്ത്രി ഉദ്ഘാടനം ചെയ്തു. പിന്നോക്ക ക്ഷേമ വികസന കോർപ്പറേഷന്റെ സഹകരണത്തോടെ 206 സംരംഭകർക്കുള്ള ബൾക്ക് ലോണിന്റെ വിതരണം, ആശ്രയ ഗുണഭോക്താക്കൾക്കുള്ള ആനുകൂല്യ വിതരണം എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ഒരു കോടി 40 ലക്ഷം രൂപയാണ് വിവിധ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി വിതരണം ചെയ്തത്. അഗതിരഹിത കേരള പദ്ധതി പ്രകാരം 41 ഗുണഭോക്താക്കൾക്കുള്ള ആനുകൂല്യവും ചടങ്ങിൽ വിതരണം ചെയ്തു.