തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷനിൽ സിപിഐഎം നേതാക്കളുടെ അതിക്രമം; ആറ് പേർക്കെതിരെ കേസ്

തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷനിൽ സിപിഐഎം നേതാക്കളുടെ അതിക്രമം. പൊലീസ് കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി. സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കും കണ്ടാൽ അറിയാവുന്ന മറ്റ് അഞ്ച് പേർക്കുമെതിരെ കേസെടുത്തു.ഞായറാഴ്ച്ച രാത്രിയിലാണ് സംഭവം നടന്നത്. പേട്ട പൊലീസ് സ്റ്റേഷനിലേക്ക് ഒരു സംഘം സിപിഐഎം പ്രാദേശിക നേതാക്കൾ ഡിവൈഎഫ്ഐ നേതാവിനെ വിട്ടയക്കണമെന്ന ആവശ്യവുമായി എത്തിയത്. തുടർന്ന് നേതാക്കൾ പൊലീസുകാരോട് അത്രിക്രമം കാണിച്ച് സ്റ്റേഷനിലേക്ക് തള്ളി കയറാൻ ശ്രമിച്ചു. ഇതിന്റെ സിസിടീവി ദൃശ്യങ്ങൾ പുറത്തായി. തുടർന്ന് ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ആറ് പേർക്കെതിരെ കേസ് എടുത്തത്.