ഗുരുനഗര്‍ ജംഗ്ഷനില്‍ അണ്ടര്‍പാസ് പണിയുന്നതിനുള്ള സാങ്കേതിക തടസങ്ങള്‍ പ്രദീപ് വിശദീകരിച്ചപ്പോള്‍ അവിടെ പുഷ്‌ബോക്‌സ് സാങ്കേതികവിദ്യ ഉപയോഗിച്ച് അണ്ടര്‍പാസ് നിര്‍മിക്കാനുള്ള സാധ്യത പഠിക്കാനും അതിനുള്ള പ്രോജക്ട് രൂപീകരിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ അവസാനിക്കുന്ന ഭാഗത്തെ പ്രധാന ജംഗ്ഷനാണ് ഗുരുനഗര്‍ ജംഗ്ഷന്‍. നിലവില്‍ ടെക്കികള്‍ക്കും സമീപവാസികള്‍ക്കും റോഡ് മുറിച്ച് എതിര്‍ വശത്തേക്ക് കടക്കുവാന്‍ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയാണ്. ഇതിനു പരിഹാരമായി മുക്കോലയ്ക്കലിലും ടെക്‌നോപാര്‍ക്ക് ഫേസ് ത്രീക്ക് സമീപവുമായി രണ്ട് അടിപ്പാത നിര്‍മിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ 25.78 രൂപ ദേശീയപാത അതോറിറ്റിക്ക് അനുവദിച്ചിരുന്നു. ഈ അണ്ടര്‍പാസുകള്‍ക്കൊപ്പം നിര്‍മ്മിക്കേണ്ടതായിരുന്നു ഗുരുനഗര്‍ ജംഗ്ഷനിലേയും അണ്ടര്‍പാസ്.
ഗുരു നഗര്‍ ജംഗ്ഷനിലും വാഹനങ്ങള്‍ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയിലാണ്. ഇവിടെ അണ്ടര്‍പാസ് നിര്‍മിക്കാതിരിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ സാങ്കേതികത്വങ്ങള്‍ പറഞ്ഞു കൈയൊഴിയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് എംഎല്‍എ ദില്ലിയിലെത്തി കേന്ദ്രമന്ത്രിയെ കണ്ടത്. മന്ത്രി കാര്യങ്ങള്‍ വിശദമായി കേട്ടുവെന്നും പരിഹാരം കാണാന്‍ ശ്രമിക്കാം എന്ന് ഉറപ്പു നല്‍കിയതായും കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.